arr

അരൂർ: സി.പി.എം അരൂർ ലോക്കൽ കമ്മിറ്റി സ്നേഹ സൗഹാർദ്ദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ദെലീമ ജോജോ എം.എൽ.എ , സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, അരൂർ ഏരിയ സെക്രട്ടറി പി.കെ.സാബു , അരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി, ജനാബ് നിസാമുദ്ദീൻ ഫൈസി, ബ്രഹ്മചാരി ഹരികൃഷ്ണൻ ശാന്തിഗിരി ആശ്രമം , ഫാ.ആന്റണി കുഴുവേലി തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ ടി.ബി.ഉണ്ണികൃഷ്ണൻ, കൺവീനർ എം. സലാവുദ്ദീൻ, സി.പി.എം അരൂർ എൽ.സി. സെക്രട്ടറി സി.വി.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.