മാവേലിക്കര: മോട്ടോർ വാഹന സംബന്ധമായ പരാതികളിൽ വേഗത്തിൽ പരിഹാരം കാണുന്നതിനായി 29ന് ആലപ്പുഴ ടൗൺഹാളിൽ വച്ച് രാവിലെ 10 മുതൽ വാഹനീയം 2022 എന്ന പേരിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ ഗതാഗത വകുപ്പ് മന്ത്രി വിവിധ വിഷയങ്ങളിൽ അപേക്ഷകരുമായി നേരിട്ട് സംവദിക്കും. മുടങ്ങിക്കിടക്കുന്ന അപേക്ഷകളിൽ തത്സമയം പരിഹാരം കാണുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മാവേലിക്കര ജോയിൻറ് ആർ.ടി.ഒ അറിയിച്ചു.