
ആലപ്പുഴ: കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമായി ആലപ്പുഴ ലിയോ തേർട്ടീന്ത് എൽ.പി സ്കൂളിൽ ഒരുക്കിയ മേയ് മാസ പഠനകേളി ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ഫെർണാണ്ടസ് കാക്കശേരിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആലപ്പുഴ രൂപതാ കോർപറേറ്റ് മാനേജർ ഫാ. ക്രിസ്റ്റഫർ.എം.അർഥശേരിൽ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ ഹെഡ്മിസ്ട്രസ് കെ.എസ് .മായ ഭായ് സ്വാഗതവും കെ.സി.ലത നന്ദിയും പറഞ്ഞു.