photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം മുഹമ്മ ആര്യക്കര 5264-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ചതയ ദിന പ്രാർത്ഥന നടത്തി. ഇടച്ചിറ കരുണൻ ദീപ പ്രകാശനം നടത്തി.പ്രാർത്ഥനാനന്തരം ഓഫീസ് മന്ദിരം നിർമ്മാണത്തിനായി ഇടച്ചിറ കരുണൻ സംഭാവന ചെയ്ത രണ്ടു സെന്റ് ഭൂമിയുടെ ആധാരം ശാഖ ചെയർമാൻ ഡി. പൊന്നപ്പൻ ഏറ്റുവാങ്ങി.വനിതാ സംഘം പ്രസിഡന്റ് ഷീല കുഞ്ഞുരാമൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ യോഗം മാനേജിംഗ് കമ്മി​റ്റി അംഗങ്ങളായ ​ടി.ഡി. ശശി തകിടിയിൽ, പി.കെ.കുഞ്ഞുമോൻ പുതുപ്പറമ്പ്,ജോഷി പുത്തൻപുരയ്ക്കൽ,മദൻ മോഹൻ ഗീതാ നിവാസ്,കുന്നേൽ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ ഇടച്ചിറ കരുണാകരനെ ശാഖാ ചെയർമാൻ ഡി പൊന്നപ്പൻ പൊന്നാടയണിച്ച് ആദരിച്ചു.വനിതാ സംഘം സെക്രട്ടറി അയിഷാ അജയകുമാർ സ്വാഗതവും കൺവീനർ സി.എം.രാജീവ് ഇല്ലിക്കൽ ചിറ നന്ദിയും പറഞ്ഞു.