അരൂർ: സ്വകാര്യ ബസിൽ യാത്രയ്ക്കിടെ വീട്ടമ്മയുടെ മൂന്ന് പവന്റെ സ്വർണമാല കവർന്നു. കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡ് ഊനാട്ട് ജോയിയുടെ ഭാര്യ മറിയാമ്മയുടെ മാലയാണ് മോഷണം പോയത്. ചേർത്തല - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന നീലകണ്ഠൻ എന്ന ബസിൽ ഇന്നലെ രാവിലെ കരുമാഞ്ചേരി പള്ളിക്കും എഴുപുന്നയ്ക്കും ഇടയിലാണ് മോഷണം നടന്നത്. കുത്തിയതോട് പൊലീസിൽ പരാതി നൽകി.