അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കട്ടക്കുഴി 15 നമ്പർ ശാഖയിലെ ശ്രീ ഭുവനേശ്വരി ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ രണ്ടാമത് നവാഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം ഇന്ന് നടക്കും .30 മുതൽ മേയ് 8 വരെ നടക്കുന്ന നവാഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം ഇന്ന് വൈകിട്ട് 6.30 ന് പുതുമന പി.ഇ.മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വി.എസ്.ഹർഷ വില്വമംഗലം നിർവഹിക്കും.വൈകിട്ട് 5ന് പുളിക്കൽ ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്നും വിഗ്രഹം എഴുന്നള്ളിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. ഗ്രന്ഥസമർപ്പണം സി.കെ.ചന്ദ്രനും, ദ്രവ്യ സമർപ്പണം ഡി. പ്രിൻസ്കൃഷ്ണപുരവും നിർവഹിക്കും.7 ന് ആചാര്യവരണം.തുടർന്ന് യജ്ഞാചാര്യൻ സജു ശ്രീധർ ഹരിപ്പാട് ശ്രീമദ് ദേവീഭാഗവത മഹാത്മ്യം പരായണവും, തത്വസമീക്ഷാ പരായണവും പ്രഭാഷണവും നടത്തും.