
അമ്പലപ്പുഴ: സംസ്ഥാന കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് സീന ജോയ് ലാൽ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി.വേണു ലാൽ, ആർ.ജയരാജ്, അനിത ടീച്ചർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സിയാദ്, ശ്രീകുമാർ, കെ.മനോജ് കുമാർ, ജയലളിത ,രാജ്കുമാർ , എസ്.എ. സലാം, വിനോദ് കുമാർ, കർഷക പ്രതിനിധി ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിന് കൃഷി ഓഫീസർ മുഹ്സിന മുഹമ്മദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് എച്ച്.ലിജ നന്ദിയും പറഞ്ഞു.