ambala

അമ്പലപ്പുഴ: എൻ.എസ്.എസ് നീർക്കുന്നം കിഴക്ക് കരയോഗ മന്ദിരത്തിന്റെയും കോൺഫറൻസ് ഹാളിന്റെ യും ഉദ്ഘാടനം നടന്നു. എസ്.എൻ.കവല ജംഗ്ഷന് കിഴക്കു വശത്തു നടന്ന സമ്മേളനം എൻ.എസ്.എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജഗോപാലപ്പണിക്കർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ജി.ചന്ദ്രശേഖരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ആർ.ഹരികുമാർ തട്ടാരുപറമ്പ് നിർവഹിച്ചു.തട്ടക്കാട് എ.രാജഗോപാലൻ ഉണ്ണിത്താൻ ആചാര്യന്റെ ഫോട്ടോ അനാച്ഛാദനവും എൻ.എസ്.എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പ്രൊഫ.ഡി.ഗംഗാദത്തൻ നായർ മുഖ്യ പ്രഭാഷണവും നിർവഹിച്ചു.എൻ.എസ്.എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറി വി.കെ.ചന്ദ്രശേഖരക്കുറുപ്പ്, കരയോഗം സെക്രട്ടറി എം.മോഹനദാസ പണിക്കർ ,താലൂക്ക് യൂണിയൻ പ്രതിനിധികളായ കെ.ജി.വിജയകുമാരൻ നായർ, എം.വി.രാമചന്ദ്രക്കുറുപ്പ് ,ഇലക്ട്രോൾ മെമ്പർ കെ.പി.സദാനന്ദകൈമൾ, നാരായണപ്പണിക്കർ, പി.കെ.രാജീവ്, ടി.സി.ശാന്തലാൽ, ഇന്ദിര സി.നായർ, രജിനി എം.പിള്ള, ആർ.ഭുവനേശ്വരി, കെ.എസ്.രാധാകൃഷ്ണൻ നായർ, സി.ഗോപകുമാർ, കെ.മോഹനൻ നായർ, സി.രാധാകൃഷ്ണൻ നായർ, ബി.ശ്രീകുമാർ ,എം.മഹേഷ്, പി.ശങ്കര നാരായണപ്പണിക്കർ എന്നിവർ സംസാരിച്ചു.