
അമ്പലപ്പുഴ. തറാവീഹ് നിസ്ക്കാരത്തിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു. വളഞ്ഞവഴി മദീന സ്റ്റോഴ്സ് ഉടമ ഉള്ളാടംപറമ്പിൽ പരേതനായ ഉസ്മാന്റെ മകൻ സെയ്തുമുഹമ്മദ് (സൈദ, 59) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഇജാബ പള്ളിയിൽ നിസ്ക്കാരത്തിനിടെ കുഴഞ്ഞു വീണത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചങ്കിലും മരിക്കുകയായിരുന്നു. കബറടക്കം വ്യാഴം രാവിലെ 11 ന്. ഭാര്യ മുനീറ. മക്കൾ സനോഫർ, സാബിറ. മരുമക്കൾ: അസീബ, ഷബ.