tur

തുറവൂർ:പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം മേയ് ഒന്നിന് തുടങ്ങി 8 ന് സമാപിക്കും. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച യജ്ഞ മണ്ഡപത്തിൽ റിട്ട.ജസ്റ്റീസ് സിരിജഗൻ തിരി തെളിക്കും. വളവനാട് വിമൽ വിജയ് ആണ് യജ്ഞാചാര്യൻ.സമാപന ദിവസം നടക്കുന്ന 1008 നാളികേരത്താൽ ഉള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെ ആദ്യ കൂപ്പൺ ദേവസ്വം പ്രസിഡന്റ് എൻ. ദയാനന്ദനിൽ നിന്നും വാർഡ് അംഗം സിന്ധു ബിജു ഏറ്റു വാങ്ങി. ചടങ്ങിൽ ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി, ദേവസ്വം സെക്രട്ടറി പി. ഭാനുപ്രകാശ് , ബോർഡ് മെമ്പർ കെ.എസ്. സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.