ആലപ്പുഴ: പ്ലസ് ടൂ കെമിസ്ട്രി മൂല്യനിർണയ ക്യാമ്പുകളിൽ എത്തിയ ഉത്തരസൂചിക അദ്ധ്യാപകർ തയ്യാറാക്കിയ ഉത്തരസൂചിക നിന്നും വിഭിന്നമാണെന്ന് ആക്ഷേപം. ചോദ്യപേപ്പറിൽ രണ്ടു ചോദ്യങ്ങളിൽ തെറ്റുണ്ട്. ഇതൊന്നും പുതിയ ഉത്തര സൂചികയിൽ നൽകിയിട്ടില്ല. പൊതു വിദ്യാഭ്യാസത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാർക്ക് കുറയ്ക്കുവാൻ വേണ്ടി കരുതിക്കൂട്ടി നടത്തുന്ന ഇത്തരം നടപടികളിൽനിന്ന് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം പിൻമാറണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.പരീക്ഷ സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ.എച്ച.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാറും ജനറൽ സെക്രട്ടറി എസ്.മനോജും ആവശ്യപ്പെട്ടു.