
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടന സെക്രട്ടറിയും സ്വാതന്ത്ര്യ സമര സേനാ നിയുമായിരുന്ന ടി.കെ.മാധവന്റെ 92 മത് ചരമ വാർഷികാചാരണം എസ്.എൻ.ഡി.പി യോഗം 994 നമ്പർ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണശ്രമത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആചരിച്ചു. ഛായചിത്രത്തിൽ മാല ചാർത്തൽ. പുഷ്പാർച്ചന, അനുസ്മരണയോഗം തുടങ്ങിയവ നടന്നു . ശാഖയോഗം പ്രസിഡന്റ് ബി.നടരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗത്തിൽ സ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ മുട്ടം ബാബു അനുസ്മരണപ്രഭാഷണം നടത്തി. മഹിളാ മണി ഭദ്ര ദീപം കൊളുത്തി. സ്വാമി സുഖകാശ സരസ്വതി, യൂണിയൻ കൗൺസിലർ രഘുനാഥ്, സെക്രട്ടറി വി.നന്ദകുമാർ, ടി.സുരേഷ്, ശശിധരൻ, രവീന്ദ്രൻ, ദേവദാസ്, ഗോപാലകൃഷ്ണൻ, രാജേഷ്, അനിൽ കുമാർ, സുധാകരൻ, ജിനചന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.