ആലപ്പുഴ: ഹരിതകർമ്മസേനയോട് സഹകരിക്കാതെ പ്ലാസ്റ്റിക്ക് കത്തിക്കുകയും, അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്തവരെക്കുറിച്ച് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തി തെളിവ് ശേഖരിച്ചു. നടപടികൾ വീഡിയോയിൽ പകർത്തി. പുന്നപ്ര അഞ്ഞിലിക്കാത്തറയിൽ ആനന്ദൻ, മാമനാടി ജയകുമാർ, മുത്തിക്കാപ്പറമ്പ് ശശിധരൻ എന്നിവരിൽ നിന്ന് പിഴ ഈടാക്കി. നിയമലംഘകർക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.