1

കുട്ടനാട്: ദേശിയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂളിൽ സ്ഥാപിച്ച മിനി മെറ്രിരിയൽ കളക്ഷൻ സെന്റർ പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ എ പ്രമോദ് അദ്ധ്യക്ഷനായി. ബ്ലോക്ക് സ്റ്രാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല സജീവ് മുഖ്യ പ്രഭാഷണം നടത്തി എ ഇ ചിൻമ ചന്ദ്രൻ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.. പ്രിൻസിപ്പൽ ബി ആർ ബിന്ദു അദ്ധ്യാപിക പ്രേമ വി കൃഷ്ണൻ ഓവർസിയർ ദീപ എസ് കുമാർ അക്കൗണ്ടന്റ് ജയശ്രി തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് അംഗം കവിത സാബു സ്വാഗതവും അസി: സെക്രട്ടറി ജോഷി സബാസ്റ്റ്യൻ നന്ദിയും പറഞ്ഞു