
അമ്പലപ്പുഴ: പദ്ധതി പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ച തദ്ദേശ സ്ഥാപനങ്ങൾക്കും ഗുരുപൂജ അവാർഡ് ജേതാക്കൾക്കും അമ്പലപ്പുഴ മണ്ഡലത്തിന്റെ അനുമോദനം. ഗുരുപൂജ അവാർഡ് ജേതാക്കളായ അലിയാർ എം മാക്കിയിൽ, ജോയി സാക്സ്,ആലപ്പി രമണൻ എന്നിവരേയും, തൃതല പഞ്ചായത്ത് സാരഥികളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ജി. സൈറസ്, കെ.കവിത, സജിത സതീശൻ, എ. എസ് .സുദർശനൻ, എസ്. ഹാരിസ് എന്നിവരെയും, മലബാർ രാമൻ നായർ ആശാൻ സ്മാരക പുരസ്കാര ജേതാവ് അമ്പലപ്പുഴ സുരേഷ് വർമ്മ എന്നിവരെയുമാണ് ആദരിച്ചത്. എ.എം.ആരിഫ് എം. പി ഉദ്ഘാടനം ചെയ്തു.എച്ച് .സലാം എം .എൽ. എ അദ്ധ്യക്ഷനായി. വി.എൻ. വിജയകുമാർ, ഇ. കെ. ജയൻ, എ .പി .ഗുരുലാൽ, കെ. മോഹൻകുമാർ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.