ആലപ്പുഴ : തിരുവാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മേയ് 1 മുതൽ 30 വരെ വിവിധപൂജകളോടെയും ചടങ്ങുകളോടെയും വൈശാഖ മാസം ആചരിക്കുന്നു. മേയ് ഒന്നിന് ഭാഗവത പാരായണത്തിന് രാവിലെ 8.30ന് കൗൺസിലർ ആർ. രമേശ് കുമാർ ഭദ്രദീപം തെളിയിക്കും. വ്യാഴാഴ്ചതോറും രാവിലെ 9 മുതൽ നാരായണീയ പാരായണം, മേയ് 1 മുതൽ 7 വരെ രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെ കിളിപ്പാട്ട് ഭാഗവതപാരായണം. 3ന് വിശേഷാൽ ലക്ഷ്മീ നാരായണ പൂജ, 15ന് മഹാസുദർശന ഹോമം, 21 മുതൽ 30 വരെ ദശാവതാര ചാർത്ത് മഹോത്സവം. പൂജകൾക്ക് കണ്ണമംഗലത്തില്ലത്ത് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.