ഹരിപ്പാട്: മുതുകുളത്ത് പ്രവർത്തിക്കുന്ന യു.ഐ.ടി കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുവാനുളള ശ്രമങ്ങൾ നടന്നുവരികയാണ്. മുതുകുളം സർക്കാർ എൽ.പി.എസിൽ നിന്ന് കോളേജിനാവശ്യമായ സ്ഥലം വിട്ടുകിട്ടുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടക്കുന്നു. ജനപ്രതിനിധികളുടെയും സ്‌കൂൾ എസ്.എം.സി കോളേജ് അധികൃതർ എന്നിവരുമായുളള അവലോകന യോഗം മേയ് അഞ്ചിന് ചേരുമെന്നും രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. പുതിയ കെട്ടിട നിർമ്മാണത്തിനായി എം.എൽ.എഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്നും ചെന്നിത്തല പറഞ്ഞു.