ചാരുംമൂട്: നൂറനാട് ഉളവുക്കാട് നമ്പ്യാത്ത് ശിവ-ദുർഗാക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവവും പുനഃപ്രതിഷ്ഠാ വാർഷികവും മേയ് പത്തു മുതൽ12 വരെ ആഘോഷിക്കും.ക്ഷേത്രതന്ത്രി വെട്ടിക്കോട് മേപ്പള്ളി ഇല്ലം എം.പി.വേണുഗോപാലൻ നമ്പൂതിരിയും ക്ഷേത്ര മേൽശാന്തി അഞ്ചൽ നെടിയത്തുമന ശ്രീക്കുട്ടൻ നമ്പൂതിരിയും ക്ഷേത്രാചാരച്ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. മേയ് പ10 ന് രാവിലെ 5ന് നിർമ്മാല്യ ദർശനം, തുടർന്ന് ഗണപതിഹവനം, 7 ന് നിറപറ സമർപ്പണം, വൈകിട്ട് 6.30ന് ദീപക്കാഴ്ചയും ദീപാരാധനയും. 11 ന് ക്ഷേത്രാചാരച്ചടങ്ങുകൾക്കു പുറമെ രാത്രി 8 ന് കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപ ലഹരി. തിരുവുത്സവ ദിനമായ12 ന് രാവിലെ 7 ന് നിറപറ സമർപ്പണം, 9 ന് കലശം, നവകാഭിഷേകം, 10.30 ന് നൂറുംപാലും, 10.45 ന് സർപ്പം പാട്ട്, വൈകിട്ട് 4ന് ജീവിത എഴുന്നള്ളത്ത് ഘോഷയാത്രയും കെട്ടുത്സവവും, 7.30 ന് ദീപക്കാഴ്ച, ദീപാരാധന,8-ന് വള്ളികുന്നം ശ്രീഭദ്രാ കുത്തിയോട്ട സമിതി അവതരിപ്പിക്കുന്ന കുത്തിയോട്ടപ്പാട്ടും ചുവടും.