jb

ആലപ്പുഴ: ഗവ ജെ.ബി.എസ് പോളഭാഗം സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ഒത്തുകൂടി വിശേഷങ്ങൾ പങ്കുവെച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വിനിത യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുമം സ്കന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.മധുസുധനൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സതസ്വതി ടീച്ചർ സ്വാഗതമാശംസിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സന്ദീപ്, ബി.ആർ.സി ട്രെയിനർ നവാസ്, ജഗദീശൻ, കെ.കെ.രവി, സാധുജൻ, അനിൽ ബാബു, സന്ധ്യ, ഷമിയ, ദീപ എന്നിവർ സംസാരിച്ചു. മേയ് 8ന് വൈകിട്ട് 3ന് വിപുലമായ പൂർവ്വവിദ്യാർത്ഥി സംഗമം നടത്താൻ യോഗത്തിൽ ധാരണയായി. 11,12 തീയതികളിൽ നടക്കുന്ന സർഗോത്സവത്തിൽ 4 മുതൽ 8 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 9037267871