ആലപ്പുഴ: കുട്ടികളുടെ മാനസിക, ശാരീരിക ശക്തി വർദ്ധിപ്പിക്കുന്നതിനായി കരുതലിന്റെ കാവൽ എന്ന പേരിൽ ഏകദിന ക്ലാസ് നാളെ രാവിലെ 9.30 മുതൽ ബ്രഹ്മകുമാരീസ് പഴവീട് രാജയോഗകേന്ദ്രത്തിൽ നടക്കും. 9 വയസ് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ഏകദിന ക്ലാസ് നഗരസഭ ചെയർപേഴ്സൺ സൗമ്യാരാജ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ എച്ച്.സലാം എം.എൽ.എ, കൗൺസിലർ അരവിന്ദാക്ഷൻ എന്നിവർ പങ്കെടുക്കും.