dres

ആലപ്പുഴ: മുസ്ലിം സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടെ ആലിശ്ശേരി വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് ഉദ്ഘാടനം നിർവഹിച്ചു. എം.എസ്.എസ് ജില്ല പ്രസിഡന്റ് എം.ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. വലിയകുളം വാർഡ് കൗൺസിലർ ബി.നസീർ, എം.എസ്.എസ് സെക്രട്ടറി അമീർ, ട്രഷറർ അബൂബക്കർ പൂക്കുഞ്ഞ് ഇ.എസ്.കെ ,മുഹമ്മദ്, കബീർ എന്നിവർ സംസാരിച്ചു.