ആലപ്പുഴ: റംസാൻ, അവധിക്കാല തിരക്ക് കണക്കിലെടുത്ത് യു.എ.ഇ.യിൽ നിന്നു കേരളത്തിലേയ്ക്കും തിരിച്ചും അധിക വിമാന സർവിസുകൾ ആരംഭിക്കണമെന്ന് എ.എം.ആരിഫ് എം.പി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവിൽ സർവീസുകൾ കുറവായതിനാലും ആവശ്യക്കാരേറെ ഉള്ളതിനാലും ടിക്കറ്റുകൾക്ക് അഞ്ചിരട്ടി വരെ അധിക നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്ന സമീപനമാണു വിമാന കമ്പനികൾ സ്വികരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്‌ന പരിഹാരത്തിനു നയതന്ത്ര ഇടപടൽ നടത്തണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്ക് അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു.