തുറവൂർ: കുത്തിയതോട് കൊറ്റംവേലിൽ ശ്രീഭദ്രകാളി - ദുർഗാദേവി ക്ഷേത്രത്തിലെ സർപ്പോത്സവവും പ്രതിഷ്ഠാ കലശവും മേയ് 2,3,4 തീയതികളിൽ നടക്കും. 2 ന് വൈകിട്ട് ഭൂതകാല നാഗയക്ഷിയമ്മയ്ക്ക് കളമെഴുത്തും പാട്ടും, 3 ന് രാവിലെ 11.30 ന് ഭസ്മക്കളം, ഉച്ചയ്ക്ക് ഒന്നിന് മഹാഅന്നദാനം, വൈകിട്ട് 6.30 ന് താലപ്പൊലി - കുംഭകുടം വരവ്, രാത്രി 8.15 ന് അഷ്ടനാഗക്കളം, രാത്രി 12 ന് വടക്കു പുറത്ത് കുരുതി. 4 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.30 ന് പുതിയതായി നിർമ്മിച്ച തറയിലേക്ക് ക്ഷേത്രം തന്ത്രി ഷൈൻ കൃഷ്ണയുടെ മുഖ്യ കാർമികത്വത്തിൽ ബ്രഹ്മ രക്ഷസിന്റെയും ഗുരുനാഥ സ്വാമിയുടെയും പ്രതിഷ്ഠ. ചടങ്ങുകൾക്ക് ഭരണ സമിതി ഭാരവാഹികളായ വി.പി.ശശിധരൻ,ഉല്ലാസ് കൊറ്റംവേലിൽ, ധന്യ ഗിരീഷ്, എ.കെ. ചന്ദ്രബോസ്, സുനിൽ ,എൻ.പി. ഷൺമുഖൻ എന്നിവർ നേതൃത്വം നൽകും.