
അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു.ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ടി.എ .ഹാമിദ് ചുമതലയേറ്റു. അമ്പലപ്പുഴ ടൗൺ ഹാളിൽ നടന്ന കൺവൻഷൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ടി.എ.ഹാമിദ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ്, കെ.പി.സി.സി.രാഷ്ട്രീയ കാര്യ സമിതിയംഗം അഡ്വ. എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ.ജോബ്, അഡ്വ. കെ.പി.ശ്രീകുമാർ ,ദീപ്തി മേരി വർഗീസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ഉദയകുമാർ, എ.കെ.രാജൻ, ജി.മുകുന്ദൻ പിള്ള, അഡ്വ.ആർ.സനൽകുമാർ, സി.വി.മനോജ് കുമാർ, എം.എച്ച്.വിജയൻ, സി. പ്രദീപ് എന്നിവർ സംസാരിച്ചു.