
പൂച്ചാക്കൽ: അരൂക്കുറ്റി വടുതല എ.സി സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ വിന്നേഴ് ആലപ്പുഴ ജേതാക്കളായി. ചേർത്തല കെ.സി.സി റണ്ണറപ്പായി. ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ പി.എം.സുബൈർ സമ്മാനദാനം നടത്തി. ക്ലബ്ബ് പ്രസിഡന്റ് വി.എ.ഷെമീർ അദ്ധ്യക്ഷനായി. ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാർ ഒ.സി വക്കച്ചൻ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി സബിൻ ചന്ദ്രൻ, ട്രഷറർ അബ്ദുൽ ജലീൽ, ടീം ക്യാപ്ടൻ നിയാസ് എന്നിവർ സംസാരിച്ചു.