sndp

പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 608-ാം നമ്പർ അരൂക്കുറ്റി ശാഖയിലെ ഗുരുകൃപ വനിതാ സ്വയം സഹായ സംഘത്തിന്റെ 15-ാമത് വാർഷിക യോഗവും തിരഞ്ഞെടുപ്പും നടന്നു. ശാഖാ സെക്രട്ടറി ഇൻ ചാർജ് സി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് റോഷി.എം.യു അദ്ധ്യക്ഷത വഹിച്ചു. ടി.എം.ഷാജി ആമുഖ പ്രഭാഷണം നടത്തി. ശോഭ ശശിധരൻ സ്വാഗതം പറഞ്ഞു. കൺവീനർ സനിത റോഷി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ലാലൻ (കൺവീനർ ), മുത്ത് ഷാജി ( ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.