
അമ്പലപ്പുഴ: നീർക്കുന്നം കളപ്പുരക്കൽ ശ്രീ ഘണ്ടാകർണ സ്വാമി ക്ഷേത്രത്തിൽ വഴിപാടായി ഗോക്കളെ സമർപ്പിച്ചു.കോയമ്പത്തൂർ സ്വദേശി ലക്ഷ്മീകാന്താണ് ഗീർ, സായി ഇനത്തിൽപ്പെട്ട അഞ്ച് ഗോക്കളെ ക്ഷേത്രത്തിലേക്ക് നൽകിയത്. ലക്ഷ്മീകാന്തിന്റെ മാനേജർ ജോഷി, ഭാര്യ എച്ച്.പാർവതി എന്നിവർ ചേർന്ന് ക്ഷേത്രത്തിലെത്തിയാണ് ഗോക്കളെ നടയിൽ സമർപ്പിച്ചത്. ക്ഷേത്രം തന്ത്രി ഞാറക്കൽ സുകുമാരൻ തന്ത്രി, ക്ഷേത്ര യോഗം പ്രസിഡന്റ് എസ്.സനൽകുമാർ , സെക്രട്ടറി ഷാജി പഴുപ്പാറലിൽ, വൈസ് പ്രസിഡന്റ് സുദർശനൻ, ജോയിന്റ് സെക്രട്ടറി സി.പി. ബിജു, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.