hdj
കേരളാ എൻ.ജി.ഒ. യൂണിയന്റെ ഹരിപ്പാട് ഏരിയാ ജനറൽ ബോഡി യോഗം സംസ്ഥാന കമ്മിറ്റിയംഗം എൽ.മായ ഉദ്ഘാടനം ചെയ്യുന്നു.

ഹരിപ്പാട്: കേരള എൻ.ജി.ഒ. യൂണിയന്റെ ഹരിപ്പാട് ഏരിയാ ജനറൽ ബോഡി യോഗം ഹരിപ്പാട് ബി.ആർ.സി. ഹാളിൽ നടന്നു. സംസ്ഥാന കമ്മിറ്റിയംഗം എൽ.മായ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എസ്.ഗുലാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ സെക്രട്ടറി ബി.ബിനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.പി.അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ആർ.സുശീലാദേവി, ഒ.ബിന്ദു, ജില്ലാ കമ്മിറ്റിയംഗം എ.എസ് മനോജ് തുടങ്ങിയവർ സംസാരിച്ചു.