jdj

ഹരിപ്പാട്: സ്റ്റേഷനിൽനിന്നും പൊലീസിനെ ആക്രമിച്ചു രക്ഷപെട്ട പ്രതി പിടിയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര നോർത്ത് വളവൻ ചിറ കിഴക്കതിൽ സോജിനെ (29)ആണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്. ഒരാഴ്ച മുൻപ് ഹരിപ്പാട് ക്ഷേത്രത്തിലെ ഉത്സവത്തിനോടാനുബന്ധിച്ചു നടന്ന ഗാനമേളക്കിടയിൽ മാരകായുധം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. കുമാരപുരം ഇടപ്പള്ളി തോപ്പിന് സമീപം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം രാത്രി ലഭി​ച്ച രഹസ്യവി​വരത്തെത്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.