
ഹരിപ്പാട്: സ്ലാബ് മതിൽ കോൺഗ്രീറ്റ് തുണുകൾ കയറ്റിവന്ന മിനിലോറി കീഴ്മേൽ മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന തൃശുർ സ്വദേശി സതീഷ് (25) നെ ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ദേശീയപാതയിൽ കരുവാറ്റ എൻ.എസ്.എസ് ഹൈസ്കുളിന് സമീപം വ്യാഴാഴ്ച വെളുപ്പിനായിരുന്നു അപകടം. പാലക്കാട് നിന്നും കൊല്ലത്തേക്ക് വന്ന മിനിലോറി എതിരെ വന്ന വാഹനത്തിന് സൈഡു കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് ഹൈവേയിലെ സി.സി.ടി വി പോസ്റ്റും തകർത്ത് എതിർദിശയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന 4 പേരിൽ രണ്ട് പേർ വണ്ടിക്കുള്ളിലും പരിക്കേറ്റ സതീഷും മറ്റൊരാളും വാഹനത്തിന് മുകളിലുമായിരുന്നു ഇരുന്നത്. കോൺ ഗ്രീറ്റ് സ്ലാബുകളും തുണുകളും ഇരുവരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. ഹരിപ്പാട്ട് നിന്നും ആംബുലൻസ് എത്തിയാണ് നാലു പേരെയും ആശുപത്രിയിലെത്തിച്ചത്.