
മാന്നാർ: ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ മാന്നാർ പൊലീസ് അറസ്റ്റുചയ്തു. ചെറുതന മംഗലത്ത് വീട്ടിൽ വൈശാഖ് (അഭിജിത്ത് -35), ചെന്നിത്തല തൃപ്പെരുന്തുറ ചേനാത്ത് വീട്ടിൽ ബെൻസൺ തോമസ് (25) എന്നിവരെയാണ് മാന്നാർ പൊലീസ് ഇന്നലെരാവിലെ 6.30 ന് അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതിയായ വൈശാഖ് തൃപ്പെരുന്തുറ ഭാഗത്ത് വീട് വാടകയ്ക്ക് എടുത്താണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. വീട്ടിൽ നിന്നും ഒന്നരകിലോ കഞ്ചാവും ചെറിയത്രാസും കണ്ടെടുത്തു. വൈശാഖിനെതിരെ മാന്നാർ, ഹരിപ്പാട്, കായംകുളം, ചാലക്കുടി, എറണാകുളം പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, മോഷണം ഉൾപ്പെടെ 18 ഓളം കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ബെൻസൺ തോമസ് അബ്കാരി കേസിലെ പ്രതിയാണ്. മാന്നാർ പൊലീസ് എസ്.എച്ച്. ഒ ജി.സുരേഷ് കുമാർ, എസ്.ഐമാരായ ഹരോൾഡ് ജോർജ്, അനിൽകുമാർ ജി.എസ്.ഐമാരായ , പി.ശ്രീകുമാർ, ജോൺ തോമസ്, ഇല്യാസ്, ബിന്ദു, മോഹൻദാസ്, സീനിയർ സി.പി.ഒ ദിനേശ് ബാബു, സി.പി.ഒ മാരായ സാജിദ്, സിദ്ധിക്ക്, ഷാഫി, അനൂപ്, ഹോം ഗാർഡ് ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.