ചെന്നിത്തല: തെരുവ് നായയുടെ കടിയേറ്റ് അഞ്ചോളംപേർ ആശുപത്രിയിൽ ചികിത്സ തേടി. ചെന്നിത്തല തൃപ്പെരുന്തുറ പതിനാലാം വാർഡിൽ ഇലഞ്ഞേൽ ഭാഗത്തെ രണ്ട് സ്ത്രീകളടക്കമുള്ളവരെയാണ് തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. ആളുകളെ കടിച്ചശേഷം നായ് സമീപത്തുള്ള കാവിലേക്ക് ഓടിയൊളിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡാണിത്. തെരുവ് നായയുടെ ആക്രമണത്തിൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്. തെരുവ് നായ് ശല്യം തടയാൻ പഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം കെ.വിനു ആവശ്യപ്പെട്ടു.