ആലപ്പുഴ: കലവൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ രോഗികൾക്കായി കേശദാനം നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. കളമശേരി കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ ഉദ്യോഗസ്ഥരായ പ്രവീണമോൾ, ഷീബാമേരി എന്നിവർ ഗ്രൂപ്പ് അംഗങ്ങളായ പി.സുമേഷ്, പ്രീതി ജയചന്ദ്രൻ എന്നിവരിൽനിന്നും കേശം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എസ് ജയചന്ദ്രൻ, സജി വി, ശാരിമോൾ.എൻ എസ്, ദീപു എസ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രസിഡന്റ് മേഘനാഥൻ കെ.വി എന്നിവർ സംസാരിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ സോഷ്യോളജിയിൽ മൂന്നാം റാങ്ക് നേടിയ ശ്രുതിയെ ആദരിച്ചു. കേശദാനം നിർവഹിച്ചവർക്ക് മെമന്റോയും കാൻസർ റിസർച്ച് സെന്ററിന്റെ സർട്ടിഫിക്കറ്റും നൽകി. ചെയർമാൻ സുനിൽ താമരശേരി, കൺവീനർ ഷീന അജി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.