photos
നൈപുണ്യ കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് രണ്ടാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹൈദരാബാദി ഫുഡ് ഫെസ്റ്റിവൽ റൂസ് വെൽറ്റ് ജോസഫ്,ഷൈജു,ഷിഹാബ് കരീം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: നൈപുണ്യ കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് രണ്ടാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹൈദരാബാദി ഫുഡ് ഫെസ്റ്റിവൽ നടത്തി.എറണാകുളം ഒലിവ് ഡൗൺ ടൗൺ ഹോട്ടൽ എ.ജി.എം റൂസ് വെൽറ്റ് ജോസഫ്,കോർപ്പറേറ്റ് ഷെഫ് ഷൈജു,ഹോളിഡേ ഇൻ കൊച്ചിൻ ഷെഫ് ഷിഹാബ് കരീം എന്നിവർ ചേർന്ന് ഉദ്ഘാടനം നടത്തി. കോളേജ് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പുഷ്പാ ജോൺ,അസി.എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ എന്നിവർ പങ്കെടുത്തു.