ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ 2022-23 വർഷത്തെ കൗൺസിൽ സംഗമം മേയ്‌ 8ന് ഉച്ചയ്ക്ക് 2.30ന് ഹരിപ്പാട് എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ്‌ സന്തോഷ്‌ കുമാർ അദ്ധ്യക്ഷനാകും. താലൂക്കിലെ മുഴുവൻ കൗൺസിൽ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി സി. എൻ. എൻ നമ്പി അറിയിച്ചു.