ആലപ്പുഴ: സേവാഭാരതി മണ്ണഞ്ചേരി യൂണിറ്റും തിരുവല്ല ഐ മൈക്രോസർജറി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. നാളെ രാവിലെ 9.30 മുതൽ 1 മണി വരെ കാവുങ്കൽ ക്ഷേത്രത്തിന് സമീപം എസ്.എൻ.ഡി.പി 582ാം ബ്രാഞ്ച് ഹാളിൽ നടക്കുന്ന ക്യാമ്പ് രാഷ്ട്രീയ സ്വയം സേവാ സംഘം ജില്ലാ സേവാ പ്രമുഖ് പി.എൻ.ജയശങ്കർ ഉദ്ഘാടനം ചെയ്യും. സേവാഭാരതി മണ്ണഞ്ചേരി യൂണിറ്റ് പ്രസിഡന്റ് എസ്.ഷമീർദേവ് അദ്ധ്യക്ഷത വഹിക്കും. 9287597919