ആലപ്പുഴ: കുട്ടനാടൻ കർഷകർക്ക് അടിയന്തരമായി പരിഹാരത്തുക വിതരണം ചെയ്യണമെന്ന് കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.

എല്ലാ നെൽകൃഷിയും കൊയ്ത്തിന് പാകമായ ഘട്ടത്തിലാണ് നശിച്ചു പോയത്. പാടശേഖരങ്ങൾക്ക് പുറംബണ്ടിന് പകരം പൈൽ ആൻഡ് സ്ളാബ് ഉപയോഗിച്ച് ചിറ പിടിച്ചിരുന്നെങ്കിൽ മടവീഴ്ച ഒഴിവാക്കാമായിരുന്നു. യോഗത്തിൽ കർഷക ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. കുട്ടനാടൻ കർഷകരുടെ കൃഷിനാശത്തിൻറ പൂർണ്ണമായ ഉത്തരവാദിത്വം സർക്കാർതന്നെ ഏറ്റെടുത്തു നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. ജോർജ്ജ് തോമസ് പള്ളിപ്പുറം, ഇ.ഷാബ്ദ്ദീൻ, ജേക്കബ് എട്ടുപറയിൽ, ചാക്കോ താഴ്ചയിൽ, രാജൻ മേപ്രാൽ, എം.പരമേശ്വരൻ നായർ, ഹക്കീം മുഹമ്മദ് രാജാ എന്നിവർ സംസാരിച്ചു.