ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപള്ളി യൂണിയൻ 373​​-ാം നമ്പർ പിലാപ്പുഴ തെക്ക് ശാഖയിൽ ശ്രീനാരായണ ഗുരുദേവ ദർശന പഞ്ചദിന യഞ്ജവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ്‌ ഒന്നുമുതൽ 5 വരെ നടക്കും. മേയ്‌ ഒന്നിന് രാവിലെ 5ന് ആചാര്യ വരണം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മഹാഗുരു ഹോമവും, ധ്യാനം, ജപം. വൈകിട്ട് 4ന് ഭൂമി ചൈതന്യ വിളക്ക് പൂജ, തുടർന്ന് പ്രഭാഷണം. 2ന് വൈകിട്ട് 3ന് തോട്ടപ്പള്ളിയിൽ നിന്നും വിഗ്രഹ ഘോഷയാത്ര. 3ന് രാവിലെ 10ന് ശ്രീനാരായണ ഗുരുദേവ ദർശന പ്രഭാഷണം, തുടർന്ന് മഹാപ്രസാദം, വൈകിട്ട് 4നും 7നും ശ്രീനാരായണ ഗുരുദേവ ദർശന പ്രഭാഷണം, 4ന് രാവിലെ 6ന് താഴികകുടം പ്രതിഷ്ഠ. 6.48ന് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ. 11ന് നടക്കുന്ന പൊതുസമ്മേളന ഉദ്ഘാടനവും ഗുരുക്ഷേത്ര സമർപ്പണവും യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശൻ നിർവഹിക്കും. എസ്. എൻ. ട്രസ്റ്റ്‌ ബോർഡ്‌ അംഗം പ്രീതി നടേശൻ ദീപ പ്രകാശനം നടത്തും. നടപന്തൽ സമർപ്പണം യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കരും, ചുറ്റുമതിൽ സമർപ്പണം യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രനും നിർവ്വഹിക്കും. കെ. അശോകപ്പണിക്കർ അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ്‌ എം. സോമൻ അനുഗ്രഹപ്രഭാഷണം നടത്തും. സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ, ശാഖാ നേതാക്കൾ, ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. തുടർന്ന് മഹാപ്രസാദം, ഉച്ചയ്ക്ക് 2.30ന് ശ്രീനാരായണ ഗുരുദേവ ദർശന പ്രഭാഷണം, 4ന് സർവ്വഐശ്വര്യ വിളക്ക് പൂജ, 7ന് യൂത്ത് മൂവ്മെന്റ് കലാപരിപാടികൾ, 5ന് വൈകിട്ട് 3ന് വിദ്യാഭ്യാസ സമ്മേളനവും പ്രഭാഷണവും യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ്‌ ഹരിദാസ് ചാക്കാട്ട് അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ പി.ടി മന്മഥൻ പ്രഭാഷണം നടത്തും. ആർ. ഹരീഷ് ബാബു പഠനോപകരണ വിതരണം നിർവഹിക്കും. രാത്രി 7ന് ശ്രീനാരായണ ഗുരുദേവ ദർശന പ്രഭാഷണം എന്നിവ നടക്കുമെന്ന് ശാഖ പ്രസിഡന്റ്‌ ഹരിദാസ് ചാക്കാട്ട്, സെക്രട്ടറി ഷാൻ. പി. രാജ്, ചെയർമാൻ മണി ടോപ്സ്റ്റാർ, കൺവീനർ ദേവദാസ്. എം എന്നിവർ അറിയിച്ചു.