ആലപ്പുഴ: എസ്.എസ്.എൽ.സി എഴുത്ത് പരീക്ഷകൾ അവസാനിച്ചു. ജില്ലയിൽ 200 കേന്ദ്രങ്ങളിൽ 22345 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. അവസാന പരീക്ഷാദിനമായ ഇന്നലെ അനാവശ്യം ഒത്തുചേരലുകളും ആഘോഷങ്ങളും നിയന്ത്രിക്കുന്നതിനായി കുട്ടികളുടെ ബാഗുൾപ്പടെ പരിശോധിച്ചാണ് പരീക്ഷാ മുറികളിൽ പ്രവേശിപ്പിച്ചത്. പരീക്ഷ സമയം അവസാനിച്ചതോടെ പുറത്ത് നിന്ന് ഛായങ്ങളും വർണ്ണക്കടലാസുകളും സംഘടിപ്പിച്ച് പരസ്പരം വിതറിയാണ് കുട്ടികൾ വിടപറഞ്ഞത്. മേയ് മൂന്ന് മുതൽ 10 വരെയാണ് പ്രായോഗിക പരീക്ഷകൾ. 11ന് മൂല്യ നിർണ്ണയം ആരംഭിച്ച് മേയ് അവസാനത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.