ph
അത്യാധുനിക റസ്ക്യൂ ഉപകരണങ്ങളോട് കൂടിയ വാഹനം

കായംകുളം: കായംകുളം അഗ്‌നി രക്ഷാനിലയത്തിന് അത്യാധുനിക റസ്ക്യു ഉപകരണങ്ങളോട് കൂടിയ വാഹനം അനുവദിച്ചതായി യു. പ്രതിഭ എം. എൽ. എ അറിയിച്ചു. 70 ലക്ഷം രൂപയുടെ വാഹ്നവും അനുബന്ധ ഉപകരണങ്ങളുമാണ് അനുവദിച്ചത്.

വലിയ അത്യാഹിതങ്ങളെ നേരിടുന്നതിനുള്ള 69 ഓളം അത്യാധുനിക റസ്ക്യൂ ഉപകരണങ്ങൾ വാഹ്നത്തിൽ സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതി തടസമുള്ള അപകടസ്ഥലങ്ങിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാൻ ജനറേറ്റർ, അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുവാൻ വേണ്ടി ഹൈഡ്രോളിക് റെസ്ക്യു കട്ടർ, കോംപി കട്ടർ, ഹൈഡ്രോളിക് ജാക്ക്, പുക തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി എക്സ് ഹോസ്റ്റ് ബ്ലോവർ, ഭാരമുള്ള വാഹനങ്ങൾ ഉയർത്തുന്നതിന് ന്യുമാറ്റിക് ബാഗ്, അപകടത്തിൽ പെട്ട വാഹനങ്ങൾ കെട്ടിവലിക്കുന്നതിന് കേബിൾ വിഞ്ച്, വൈദ്യുത തടസമുള്ള സ്ഥലങ്ങളിൽ വെളിച്ചമെത്തിക്കുന്നതിന് ടവർ ലൈറ്റ്, ഹൈഡ്രോളിക് പവർ യൂണിറ്റ്, ഹൈഡ്രോളിക് കട്ടർ, അലൂമിനിയം ടെലിസ്കോപിക് ലാഡർ, സെർച്ച് ലൈറ്റ്, മൾട്ടി ഗ്യാസ് ഡിറ്റക്ടർ, ന്യുമാട്ടിക് ലീക്ക് സീലിംഗ് കിറ്റ്, ചെയിൻ സോ, വാക്കി ടോക്കി, കോൺക്രീറ്റ് ബ്രേക്കർ, ഫയർ ബെൽ അടക്കമുള്ള ഉപകരണങ്ങൾ വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്.