ആലപ്പുഴ: റംസാനിലെ അവസാന വെള്ളിയാഴ്ചയായിരുന്ന ഇന്നലെ പള്ളികളിൽ വിശ്വാസികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പള്ളികൾ അടച്ചിട്ടിരുന്നതിനാൽ കഴിഞ്ഞ രണ്ട് കൊല്ലം റംസാനിലെ ഒത്തുകൂടലുകൾ നടന്നിരുന്നില്ല. വൈകിയെത്തിയവരെ ഉൾക്കൊള്ളാനാകാതെ പല പള്ളികളിലും പുറത്ത് സൗകര്യമൊരുക്കുകയായിരുന്നു. ഒരു മാസം നീളുന്ന റംസാൻ വ്രതാനുഷ്ഠാനത്തിന് രണ്ട് ദിവസത്തിന് ശേഷം വിരാമമാകും. നാളെ ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ തിങ്കളാഴ്ച ഈദുൽഫിത്തർ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമാകാത്ത പക്ഷം ചൊവ്വാഴ്ചയായിരിക്കും പെരുന്നാൾ.