അമ്പലപ്പുഴ : ചികിത്സതേടിയെത്തിയ വൃദ്ധയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ തെരുവുനായയുടെ കടിയേറ്റു. ശാസ്താംകോട്ട പള്ളിശേരിക്കൽ മുട്ടത്ത്അയ്യത്ത് തെക്കതിൽ ജാനകി(56)ക്കാണ് കടിയേറ്റത്. വെള്ളിയാഴ്ച പകൽ 3 ഓടെയായിരുന്നു സംഭവം. തൈറോയിഡിന് ചികിത്സതേടി മടങ്ങിയ ജാനകിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ജാനകി ആശുപത്രിയിൽ തിരികെ എത്തി കുത്തിവെയ്‌പെടുത്തു.