അമ്പലപ്പുഴ: കടലാക്രമണത്തിൽ നിന്ന് പുന്നപ്ര വിയാനി തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശവാസികൾ ഇന്ന് മനുഷ്യ ചങ്ങല തീർക്കും. വൈകിട്ട് 6 മുതൽ വിയാനി പള്ളി മുറ്റത്തു നിന്ന് തുടക്കം കുറിക്കുന്ന പ്രതിഷേധ ചങ്ങലയിൽ മത്സ്യ തൊഴിലാളികൾ അടക്കം ആയിരങ്ങൾ അണിചേരും. വാവക്കാട്ട് പൊഴി മുതൽ കൊച്ചു പൊഴി വരെ വിയാനി തീരത്ത് അടിയന്തരമായി കടൽ ഭിത്തിയും പുലിമുട്ടും നിർമിക്കുക എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.