hpd

ഹരിപ്പാട്: പട്ടികജാതി ക്ഷേമസമിതി ജില്ലാ സമ്മേളനത്തിനുള്ള ഫണ്ട് സ്വാഗത സംഘം ചെയർമാൻ എം.സത്യപാലൻ മേഖലാ കേന്ദ്രങ്ങളിലെത്തി ഏറ്റുവാങ്ങി. മേയ് 6, 7 തീയതികളിൽ ഹരിപ്പാടാണ് സമ്മേളനം. കെ.മോഹനൻ, എസ്.സുരേഷ്, സി.പ്രസാദ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം നാരകത്തറ മoഗല്ല്യ ഓഡിറ്റോറിയത്തിൽ പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യും. 7ന് പ്രകടനവും പൊതുസമ്മേളനവും ഹരിപ്പാട് മാധവാ ജംഗ്ഷനിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പി.കെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ.സോമപ്രസാദ് മുഖ്യ പ്രസംഗം നടത്തും.