g

ആലപ്പുഴ : കളർകോട് ചങ്ങനാശേരി മുക്കിനു തെക്കുവശത്ത് ജലവകുപ്പ് ഓഫീസിനു എതിർവശം ഹൈവേയുടെ ഓടയിൽ മാലിന്യം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതായി പരാതി. നഗരസഭാ ശുചീകരണ തൊഴിലാളികൾ ഇടയ്ക്ക് വന്ന് ഓടയിലെ മാലിന്യം നീക്കം ചെയ്യുമെങ്കിലും, നീക്കുന്നവ കരയ്ക്ക് എടുത്ത് വെയ്ക്കുയാണെന്ന് പ്രദേശവാസിയായ ആലപ്പി സുദർശനൻ പറയുന്നു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും നഗരസഭാ ആരോഗ്യ വിഭാഗത്തിനും പരാതി നൽകിയിട്ടും തുടർ നടപടികളുണ്ടായില്ലെന്നാണ് ആക്ഷേപം. ഓവുചാലിൽ വെള്ളം ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.