ചേർത്തല: നഗരത്തിൽ വീണ്ടും ജപ്പാൻകുടിവെള്ള പൈപ്പ് പൊട്ടി.ദേശീയപാതയോരത്ത് പോളിടെക്‌നിക്ക് കോളേജിന് സമീപമാണ് 600 എം.എം പൈപ്പു പൊട്ടിയത്. ഒന്നരവർഷം മുമ്പ് ഇതേ ഭാഗത്ത് പൈപ്പ് പൊട്ടിയിരുന്നു. പൈപ്പുപൊട്ടിയതിനെ തുടർന്ന് കഞ്ഞിക്കുഴി,മുഹമ്മ,ചേർത്തലതെക്ക്,മാരാരിക്കുളം തെക്ക്,വടക്ക് എന്നീ പഞ്ചായത്തു പ്രദേശങ്ങളിൽ പൂർണമായും ചേർത്തല നഗരത്തിലും തണ്ണീർമുക്കം,പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഭാഗികമായും കുടിവെള്ള വിതരണം മുടങ്ങും. ഒന്നുവരെയാണ് നിയന്ത്റണം.
പൊട്ടിയ പൈപ്പിൽ അ​റ്റകു​റ്റപണികൾ ആരംഭിച്ചിട്ടുണ്ട്.രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് കണക്കാക്കുന്നത്.