അരൂർ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി പൂർത്തീകരിച്ച റോഡുകളുടെ ജില്ലാതല ഉദ്ഘാടനം അരൂരിൽ ദെലീമ ജോജോ നിർവഹിച്ചു. ജില്ലയിൽ 62 പഞ്ചായത്തുകളിലും 5 നഗരസഭകളിലുമായി 303 പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്. ചടങ്ങിൽ അരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജു, വാർഡ് അംഗങ്ങളായ ഉഷ അഗസ്റ്റിൻ, സി.കെ. പുഷ്പൻ സുമാ ദേവി, പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പൻ തുടങ്ങിയവർ സംസാരിച്ചു.