1

കുട്ടനാട്: വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് 2021 -22 തോട് നവീകരണ പദ്ധതിക്ക് തുടക്കമായി​. വേഴപ്ര തൈപ്പറമ്പ് തോട്ടിലൂടെ ഇനി തെളിനീരൊഴുകും. കടകലും പുല്ലും വളർന്ന് കാട് പിടിച്ചുകിടന്നതിനെത്തുടർന്ന് കാൽ നൂറ്റാണ്ടിലേറെ ഉപയോഗശൂന്യമായി കിടന്ന തോടിനാണ് പുതുജീവൻ പകർന്നത്. 14 ലക്ഷം രൂപയാണ് പദ്ധതിക്കായി​ അനുവദിച്ചിട്ടുള്ളത്. തൈപ്പറമ്പ്, കുഴിക്കാല, പുന്നപ്പറമ്പ് കോളനികളിലെ ജല ദൗർലഭ്യത്തിനും പാരിസ്ഥിതിക പ്രശ്നത്തിനും ഇതോടെ പരിഹാരമായി. പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പ്രമോദ് ചന്ദ്രൻ അദ്ധ്യക്ഷനായി. .ക്ഷേമകാര്യ ചെയർപേഴ്സൺ ആശാ ദാസ്, അഡ്വ. പ്രീതി സജി, സൗമ്യ സനൽ, സന്ധ്യാ സുരേഷ്, സബിത രാജേഷ്, ലോറൻസ്, ഷാനവാസ്എന്നിവർ പങ്കെടുത്തു ആശാ ജോസഫ്, സ്വാഗതവും വീണ നന്ദിയും പറഞ്ഞു