ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ പശുക്കളിൽ പേവിഷബാധ കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി. മൃഗസംരക്ഷണ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തിൽ എല്ലാ കാലികൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പു നൽകുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. പേവിഷ ബാധ ലക്ഷണങ്ങളോടെ മൂന്നു പശുക്കൾ ചത്തിരുന്നു.ലക്ഷണങ്ങളോടെയുള്ള ഒരു കിടാവ് നിരീക്ഷണത്തിലാണ്.സമീപ പഞ്ചായത്തായ പട്ടണക്കാട്ടും ഇതേലക്ഷണങ്ങളോടെ ഒരു പശു ചത്തിരുന്നു. പ്രതിരോധകുത്തിവയ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അദ്ധ്യക്ഷ മിനി,വെ​റ്റിനറിസർജ്ജൻ ഡോ.അനുരാജ് തുടങ്ങിയവർ പങ്കെടുത്തു.