ആലപ്പുഴ: മഹാരാഷ്ട്ര സ്വദേശിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ മുല്ലയ്ക്കൽ ഇന്ദുപ്രഭവീട്ടിൽ താമസിക്കുന്ന വിശ്വാസിന്റെ ഭാര്യ കൽപന (48)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മൃതദേഹം കണ്ടത്. സ്വർണപ്പണിക്കാരാണ് കൽപനയും വിശ്വാസുമെന്ന് പൊലീസ് പറഞ്ഞു. വിശ്വാസിന് ചേർത്തലയിൽ സ്വർണക്കടയുമുണ്ട്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്ന് സൗത്ത് പൊലീസ് അറിയിച്ചു. മൃതദേഹം ശനിയാഴ്ച പോസ്റ്റുമോർട്ടം നടത്തും.